‘സഞ്ജു സാംസണ്‍ അടുത്ത ആരെങ്കിലും ആകേണ്ട ആവശ്യമില്ല, അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജു സാംസണ്‍ ആയിരിക്കും’; സഞ്ജുവിനെ പ്രശംസിച്ച് പ്രമുഖര്‍

ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സിന് വിജയമൊരുക്കിയ സഞ്ജുവിനെ പ്രശംസിച്ച് പ്രമുഖര്‍.

വെടിക്കെട്ട് പ്രകടനത്തോടൊപ്പം അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കി കൃത്യമായി റണ്‍റേറ്റ് ഉയര്‍ത്തി ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുന്ന ഉത്തരവാദിത്വപ്പെട്ട താരമായി സഞ്ജു മാറിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 42 പന്തില്‍ 85 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ജോസ് ബട്ലറെ നഷ്ടമായ ടീമിന് വേണ്ടി ഒരിക്കല്‍ കൂടി സ്മിത്ത് സഞ്ജു കൂട്ടുകെട്ട് വിജയ പാത തെളിയിച്ചു. ഇത്തവണ അക്രമിച്ച് കളിച്ചത് സ്മിത്തായിരുന്നു. ആദ്യം അര്‍ധസെഞ്ചുറി തികച്ചതും നായകന്‍ തന്നെ. 27 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും അടക്കം 50 റണ്‍സെടുത്ത് സ്മിത്ത് അര്‍ധശതകത്തിന് പിന്നാലെ കൂടാരം കയറി. തകര്‍പ്പനടികള്‍ക്ക് നായകന്‍ നിയോഗിച്ച നാലാമന്‍ രാഹുല്‍ തെവതിയ തുടക്കത്തില്‍ വന്‍ പരാജയമാകുന്നതായിരുന്നു കണ്ടത്. ഡോട്ട് ബോളുകള്‍ സൃഷ്ടിക്കുന്നതോടൊപ്പം റണ്‍റേറ്റും കുത്തനെ താഴേക്ക് പതിക്കാന്‍ തെവതിയുടെ പ്രകടനം കാരണമായി. ഇത് സഞ്ജുവിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നതുമായിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ബാറ്റ് വീശിയ താരം അനായസം അര്‍ധസെഞ്ചുറി നേടി.

മത്സരത്തിന് പിന്നാലെ മലയാളി താരത്തിന് പ്രശംസയുമായെത്തിയത് യുവരാജ് സിങ്, ഗൗതം ഗംഭീര്‍, ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ്. സഞ്ജുവിന്റെ പ്രകടനത്തെ പ്രംശസിച്ച് സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

സഞ്ജു സാംസണിനെ ഒരു ദശാബ്ദകാലമായി അറിയാമെന്നും അവനു 14 വയസുള്ളപ്പോള്‍ നീ അടുത്ത ധോണിയാകുമെന്ന് അന്നേ പറഞ്ഞിരുന്നെന്നുമാണ് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായിട്ടായിരുന്നു ഗംഭീറിന്റെ പ്രശംസ.

”സഞ്ജു സാംസണ്‍ അടുത്ത ആരെങ്കിലും ആകേണ്ട ആവശ്യമില്ല. അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സഞ്ജു സാംസണ്‍ ആയിരിക്കും.”എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

എല്ലാവരുടെയും ആശംസകള്‍ക്ക് പിന്നാലെ സന്തോഷം പങ്കുവച്ച് സഞ്ജുവും ട്വീറ്റ് ചെയ്തു. രണ്ട് ടീമുകളും നന്നായി കളിച്ചുവെന്നും എല്ലാ കാണികള്‍ക്കും ഇന്നലത്തേത് ഒരു നല്ല ഞായറാഴ്ച്ചയായിരുന്നുവെന്ന് കരുതുന്നുവെന്നും സഞ്ജു കുറിച്ചു. അവസാനം കൊട്ടിക്കലാശം നടത്തിയ തെവാട്ടിയയെ സഞ്ജു പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News