ശബരിമല തീര്‍ത്ഥാനം; പരിമിതമായ ഭക്തരെ വെച്ച് ആചാരാനുഷ്ഠനങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാനം പരിമിതമായ ഭക്തരെ വെച്ച് ആചാരാനുഷ്ഠനങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി .ശബരിമല തീർത്ഥാടനത്തിന് വെർച്ചൽ ക്യൂ മാത്യക നടപ്പിലാക്കുമെന്നും തീർത്ഥാടകരുടെ കൂട്ടത്തിൽ 65 വയസ് കഴിഞ്ഞവർ ,കുട്ടികൾ എന്നിവർ വരാതിരിക്കുന്നതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ഈ കൊല്ലത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോല്‍വത്തോട് അനുബന്ധിച്ച് നടത്തേണ്ട തീര്‍ത്ഥാടനത്തിന് വിപുലമായ മുന്നൊരുക്കങ്ങള്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പരിമിതമായ ഭക്തരെ വെച്ച് ആചാരാനുഷ്ഠനങ്ങളോടെയാവും തീര്‍ത്ഥാടനം നടത്തുക. തീർത്ഥാടനത്തിന് വെർച്ചൽ ക്യൂ മാത്യക നടപ്പിലാക്കും.അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സന്നിധാനത്ത് വിരി വെയ്ക്കാൻ അനുവദിക്കില്ല,നിലയക്കലും മറ്റും പരിമിതമായ തോതില്‍ വിരി വെയക്കാന്‍ അനുവദിക്കും . പമ്പയിൽ ഇറങ്ങി കുളിക്കുന്നതിന് പകരം ഷവർ സംവിധാനം ആവും ഉണ്ടാവുക.കുടിവെളളം നല്‍കുക സ്റ്റീല്‍ പാത്രങ്ങളിലായിരിക്കും. 100 രൂപയായിക്കും ഇതിന്‍റെ വില. പാത്രം തിരികെയേല്‍പ്പിക്കുമ്പോള്‍ പണം തിരികെ കൊടുക്കും. ചീഫ് സെക്രട്ടറിയുടെ നേത്യത്യത്തിലെ ഉന്നതതല സെക്രട്ടറി സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel