വടക്കാഞ്ചേരി ഫ്‌ലാറ്റ് നിർമാണ കേസ്; യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ഭാര്യയെയും സിബിഐ ചോദ്യം ചെയ്തു

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിർമാണ കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും ഭാര്യ സീമയെയും സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സിബിഐ ആസ്ഥാനത്താണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്. വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ വകുപ്പ് മുപ്പത്തിയാറ്, ഗൂഡാലോചന എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സന്തോഷ് ഈപ്പന് എതിരായ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.

കേന്ദ്ര സർക്കാർ നയത്തിന് വിരുദ്ധമായി വിദേശത്തു നിന്നും കെട്ടിട നിർമാണത്തിനായി യൂണിടാക് പണം സ്വീകരിച്ചതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത അന്വേഷണ സംഘം ഇത് സംബന്ധിച്ച വിവരങ്ങൾ സന്തോഷ് ഈപ്പനിൽ നിന്നും ചോദിച്ചറിഞ്ഞു.

യൂണിടാക് സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഐസോമങ്ക് എന്ന ട്രേഡിംഗ് കമ്പനിയുടെ തിരുവനന്തപുരത്തെ അകൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. കമ്മീഷൻ തുകയിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ളസാനി വെഞ്ചേഴ്‌സിന്റെ ഡയറക്ടർമാരിൽ ഒരാളായതിനാലാണ് അദ്ദേഹത്തിൻറെ ഭാര്യ സീമയെ സിബിഐ ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News