ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മയെ സസ്‌പെന്‍ഡ് ചെയ്തത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ മുഖത്തടിച്ചും കഴുത്തില്‍ പിടിച്ച് തിരിച്ചും മുടിയില്‍ പിടിച്ച് വലിച്ചും മറ്റും ക്രൂരമായായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ രണ്ടുപേര്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഭാര്യക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത വിധം ക്രൂരമായിരുന്നു മര്‍ദനം. ഉദ്യോഗസ്ഥന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, താന്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നും നടന്നത് കുടുംബ വഴക്കാണെന്നുമായിരുന്നു സംഭവത്തോട് പുരുഷോത്തം മിശ്രയുടെ പ്രതികരണം. ഭാര്യക്ക് സംശയ രോഗമാണെന്നും അതിനാല്‍ തന്നെ നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News