കോഴിക്കോട്ജില്ലയില്‍ കൊവിഡ് വ്യാപനം അതിതീവ്രം

കോഴിക്കോട്ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . 918 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇവരില്‍ 900 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത് എന്നത് അപകടകരമായ സൂചനയാണ്

ഇന്നലെയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലായിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

പൊതു പരിപാടികള്‍ക്ക് 5 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കൂ. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തില്‍ 50 പേര്‍ക്കും പങ്കെടുക്കാം. നീന്തല്‍കുളങ്ങള്‍, കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here