പാല്‍ഘര്‍ ജില്ലയില്‍ ജനങ്ങള്‍ കൂട്ടത്തോടെ സിപിഐ(എം)ലേക്ക്

പാല്‍ഘര്‍ ജില്ലയിലെ പാല്‍ഘര്‍ താലൂക്കി നിരവധി ഗ്രാമങ്ങളിലെ ജനങ്ങള്‍ കൂട്ടത്തോടെ സി പി ഐ (എം) പോഷകസംഘടനകളായ കിസാന്‍സഭ, ഡി വൈ എഫ് ഐ, എസ് എഫ് ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസ്സിയേഷന്‍ എന്നീ സംഘടനകളില്‍ ചേര്‍ന്നു.

പാല്‍ഘര്‍ ജില്ലയിലെ ഖൈരേ വില്ലേജില്‍ 2020 സെപ്റ്റംബര്‍ 27 നാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചേര്‍ന്ന മഹാസമ്മേളനത്തില്‍ വച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും സി പി ഐ (എം) ൽ ചേരുന്നത്.

കാലങ്ങളായി നേരിടുന്ന ദുരവസ്ഥയില്‍ പൊറുതി മുട്ടിയും തങ്ങളുടെ ഗ്രാമങ്ങളെയും വികസനത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാനും വേണ്ടിയാണ് സ്ത്രീകൾ അടങ്ങുന്ന വലിയൊരു സമൂഹം ചെങ്കൊടിക്ക് കീഴിൽ അണിനിരന്നത്.

നിരാശരും വഞ്ചിക്കപ്പെട്ടവരുമായ ഖൈരേ,വെഹ്ലോലി,ബാംരൂട്ടേ, സുല്‍ശേത്, ബഹിരിപോംടാ,ടോകാളെ, ഗാംജെ എന്നീ ഗ്രാമങ്ങളിലെ
ജനങ്ങളാണ് ജനകീയ പ്രശ്നങ്ങളായ കൃഷിഭൂമിയുടെ കൈവശാവകാശം, റേഷന്‍കാര്‍ഡ് അനുവദിച്ചു കിട്ടുക, കുടിവെള്ള പദ്ധതി, ഭൂരഹിതരായ ആദിവാസികള്‍ക്കും ഇതര സമുദായങ്ങള്‍ക്കും കൃഷിക്ക് ആവശ്യമായ ഭൂമി തുടങ്ങി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പരിഹാരം കാണാതെ കിടക്കുന്ന നിരവധി പ്രശ്നങ്ങളിൽ പൊരുതി മുട്ടിയാണ് ജനങ്ങൾ കൂട്ടത്തോടെ തീരുമാനമെടുക്കുന്നത്.

ഈ ഗ്രാമങ്ങളിൽ കാലങ്ങളായി ഭരിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫണ്ട് കൊള്ളയടിച്ചും അഴിമതി കാട്ടിയും സ്വന്തം കീശ നിറക്കല്‍ മാത്രമാണെന്നാണ് ഇവരെല്ലാം പരാതിപ്പെടുന്നത്.

സി പി ഐ ( എം) ജില്ലാ സെക്രട്ടറി സഖാവ് ബാര്‍ക്യാമാംഗാത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഡഹാണു എം എൽ എ വിനോദ് നിക്കോളെ പുഷ്പഹാരം നൽകി വിവിധ പാര്‍ട്ടികളില്‍ നിന്നും വന്ന നൂറു കണക്കിന് ജനങ്ങളെ സ്വാഗതം ചെയ്തു. ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സഖാക്കളായ കിരണ്‍ഗഹല,രാജാഗഹല, ചംന്ദുദാംഗഡ, സുദാംധിണ്ട, സുനില്‍സുര്‍വെ, പ്രാച്ചിഹതിവ്ലേകര്‍, ഹര്‍ഷല്‍ലോഘണ്ടെ എന്നീ പാര്‍ട്ടിയുടെയും പോഷകസംഘടനകളിലെയും നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here