‘പതിവ് നാട്ടുചൊല്ല് പൊലീസ് തെറ്റിച്ചു’, പരാതി നല്‍കിയ ഉടന്‍ ആക്ഷന്‍ എടുത്തെന്ന് എലീന പടിക്കല്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് എലീന പടിക്കല്‍. സീരിയല്‍ രംഗത്ത് സജീവമായ താരമാണ് എലീന. തനിക്ക് നേരെയുണ്ടായ സൈബര്‍ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും, ഉടന്‍ തന്നെ ആക്ഷന്‍ ഉണ്ടായി എന്നുമാണ് എലീന പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവച്ചത്.

ഫെയ്‌സബുക്ക് കുറിപ്പിങ്ങനെ

‘കേരളത്തില്‍ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. ഇതില്‍ ഏറിയപങ്കും സിനിമ-സീരിയല്‍ താരങ്ങളാണ്.

ഇതെഴുതുന്നത് വളരെ സന്തോഷത്തോടെയാണ്. പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്. എനിക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെതിരെ പരാതി ലഭിച്ചയുടന്‍ നിയമനടപടി എടുക്കുകയും, വളരെ പെട്ടന്നുതന്നെ കുറ്റക്കാരെ കണ്ടെത്തുകയും ചെയ്ത കേരള പൊലീസിനോടും, പ്രത്യേകിച്ച് സൈബര്‍സെല്‍ എസ് പി ബിജു സാറിനോടും, പിന്നെ കൂടെനിന്ന് പിന്തുണച്ച അരുണ്‍ ചേട്ടനും നന്ദി അറിയിക്കുകയാണ്.

നാളെയും ഇത്തരം തെറ്റുകാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നമ്മള്‍ സധൈര്യം മുന്നോട്ടുവരണം. മാറി നിന്ന് പ്രോത്സാഹനം ഒരുക്കരുത്. അതല്ലെ ഹീറോയിസം’ എന്നാണ് എലീന കുറിച്ചിരിക്കുന്നത്.

കേരളത്തിൽ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബർ ആക്രമണങ്ങൾക്ക് ഇരകളാക്കപ്പെടുന്നത്,
ഇതിൽ ഏറിയ പങ്കും സിനിമ – സീരിയൽ…

Posted by Alina Padikkal on Saturday, 26 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News