സൂപ്പര്‍ ഓവറില്‍ മുംബൈയ്‌ക്കെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം

ഐപിഎല്‍ പതിമൂന്നാം സീസണിലെ പത്താം മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ഇരു ടീമും തുല്യ റണ്‍സ് നേടിയതോടെ സൂപ്പര്‍ ഓവറിലാണ് ബാംഗ്ലൂര്‍ ജയിച്ചത്. ഈ ഐ.പി.എല്‍ സീസണില്‍ ആദ്യമായാണ് മുംബൈയും ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടുന്നത്.

സൂപ്പര്‍ ഓവറിലെ ആറ് പന്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് റണ്‍സ് നേടി. ഇത് മറികടന്ന് ആറ് പന്തില്‍ 11 റണ്‍സ് നേടിയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് വിജയിച്ചത്.

ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെതിരെ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.

ഇത് പിന്തുടര്‍ന്ന മുംബൈ ടീം 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടിയാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News