കുട്ടനാട്‌, ചവറ ഉപതെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്ന്

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ഇന്ന് ചേരും.

ബീഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പടെ നാലു സംസ്ഥാനങ്ങള്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കില്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കും എന്നാണ് നേരത്തെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News