വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയാരോപണം; നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുന്നെ കൈരളി ന്യൂസ്‌ പറഞ്ഞത് ഇന്ന് പ്രമുഖ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു

ലൈഫ്മിഷനുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കെട്ടുകഥകളും വാര്‍ത്തകളായി വന്നുകൊണ്ടിരുന്ന കാലത്താണ് കൃത്യമായ തെളിവുകള്‍ വച്ച് കൈരളി ന്യൂസ് ന്യൂസ് ആന്‍ഡ് വ്യൂസില്‍ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് യൂണിടാക്കിന്റെ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളെ പുറത്തുകൊണ്ട് വരുന്നത്.

അന്ന് വന്നുകൊണ്ടിരുന്ന പലവാര്‍ത്തകളുടെയും മുനയൊടുക്കുന്നതായിരുന്നു കൈരളി ന്യൂസ് പുറത്തുകൊണ്ടുവന്ന വാര്‍ത്ത.

അന്ന് ആ വാര്‍ത്ത മറച്ചവയ്ക്കുകയോ അവഗണിക്കുകയോ ചെയ്ത മലയാളത്തിലെ പ്രമുഖ വാര്‍ത്താ മാധ്യമങ്ങള്‍ നാല്‍പ്പത് ദിവസങ്ങള്‍ക്കിപ്പുറം സിബിഐ വൃത്തങ്ങളെ ഉദ്ദരിച്ച് വലിയ വാര്‍ത്തയായി നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെയാണ് ലൈഫ്മിഷന്‍ പദ്ധതിയിലും അഴിമതി നടന്നിട്ടുണ്ടെന്ന വസ്തുതാ വിരുദ്ധ ആരോപണവുമായി പ്രതിപക്ഷം രംഗത്തുവരുന്നത്.

ഇതിന് പിന്നാലെ യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ച് പൊടിപ്പും തൊങ്ങലും വച്ച വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത്. ലൈഫ് മിഷന് വേണ്ടിയായിരുന്നില്ല കമ്മീഷന്‍ തുക വന്നതെന്നും യുഎഇ എംബസിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുക വന്നതെന്നും ഇത് കൈപ്പറ്റിയവരെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തയാണ് നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുമ്പ് കൈരളി ന്യൂസ് ബ്രെയ്ക്ക് ചെയ്തത്.

പ്രതിപക്ഷം പുതിയ ആരോപണങ്ങളിലേക്ക് കടന്നതിന് പിന്നാലെയാണ് അന്ന് പ്രതിപക്ഷ ആരോപണങ്ങളെ ആഘോഷിച്ച മാധ്യമങ്ങള്‍ സിബിഐ വൃത്തങ്ങളെ ഉദ്ദറിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News