‘പ്രായം തോല്‍ക്കുന്ന ടെന്നിസ് മികവ്’; വിവിക്തയ്ക്ക് സമ്മാനവുമായി റഫേല്‍ നദാല്‍

ചെറുപ്രായത്തില്‍ തന്നെ ടെന്നിസ് ഹരമാക്കിയ വിവിക്തയുടെ മികവിനെ വിഡിയോ സന്ദേശനത്തിലൂടെ അഭിനന്ദിച്ച് സാക്ഷാല്‍ റാഫേല്‍ നദാല്‍. സ്വപ്ന തുല്യമായ അഭിനന്ദനത്തിന്റെ ആഹ്ലാദത്തിലാണു പേരൂര്‍ക്കട സ്വദേശിയായ 5 വയസ്സുകാരി വിവിക്ത വിശാഖും കുടുംബവും.

ഒരു സമ്മാനം അയച്ചു തരുന്നുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ച നദാല്‍ ഉടന്‍ കാണാമെന്നും സന്ദേശത്തിലൂടെ അറിയിച്ചു.

നദാല്‍ ബ്രാന്‍ഡ് അംബാസഡറായ കിയ മോട്ടോഴ്‌സ് രാജ്യാന്തരതലത്തില്‍ നടത്തിയ ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ചില്‍ ഒരാളായതോടെയാണ് ഈ നേട്ടം വിവിക്തയെ തേടിയെത്തിയത്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വിവിക്ത മാത്രമാണ് ഇന്ത്യയില്‍ നിന്നു പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

ടാലന്റ് ഹണ്ടിലേക്ക് അപേക്ഷിക്കാതെ ഓര്‍ക്കാപ്പുറത്താണ് ഈ നേട്ടം. മുന്‍ സംസ്ഥാന ജൂനിയര്‍ ടെന്നിസ് ചാംപ്യനും പരിശീലകനുമായ വി.എസ്.വിശാഖിന്റെയും സുചിത്രയുടെയും മകളായ വിവിക്ത 2 വയസ്സു മുതല്‍ അച്ഛന്റെ ശിക്ഷണത്തില്‍ പരിശീലനം ആരംഭിച്ചതാണ്.

കുഞ്ഞു വിവിക്തയുടെ ടെന്നിസ് മികവുകളുടെ വിഡിയോകള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഈ വിഡിയോകളില്‍ ഒന്നാണു ടാലന്റ് ഹണ്ട് ടീം തിരഞ്ഞെടുത്തത്.

നദാലിന്റെ വിഡിയോ സന്ദേശത്തില്‍ പറയുന്നതിങ്ങനെ: ‘ടെന്നിസില്‍ എത്രത്തോളം സമര്‍പ്പണമുണ്ടെന്നു കാണുന്നതില്‍ സന്തോഷം. അതിനാല്‍ കഠിനാധ്വാനം തുടരാന്‍ പ്രോല്‍സാഹനമായി ഒരു സമ്മാനം അയക്കുന്നു.

പേരൂര്‍ക്കട പത്മവിലാസം ലെയ്‌നിലെ വിഎസ് ഹോംസില്‍ വിവിക്തയുടെ പരിശീലനത്താനായി പ്രത്യേക സൗകര്യംതന്നെ ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥരാണു വിശാഖും സുചിത്രയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News