മാസ്‌കില്ലെങ്കില്‍ പിഴ കൂട്ടും: കടകളില്‍ കര്‍ശന നിയന്ത്രണം

സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കര്‍ശന നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍. വലിയ തോതിലുള്ള വ്യാപനത്തിലേക്കു പോകുമെന്ന ആശങ്കയാണുള്ളത് . പക്ഷേ, സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കില്ല സമ്പര്‍ക്ക വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാണു തേടുന്നത്.

1.വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രം

2.മാസ്‌ക് ധരിക്കാത്തവര്‍ക്കു പിഴ കൂട്ടും. നിരീക്ഷിക്കാനും നടപടിയെടുക്കാനും ഗസറ്റഡ് ഓഫിസര്‍ റാങ്കിലുള്ളവരെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ നിയോഗിക്കും.

3.കടകളില്‍ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി. അകലം പാലിക്കാത്തവര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി. കടകളുടെ വലുപ്പം അനുസരിച്ച് ഒരുസമയത്ത് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ദേശിച്ചിട്ടുണ്ട്

4.കോവിഡ് മുക്തര്‍ക്ക് തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് ആലോചിക്കും.

5.ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ കുടുംബാംഗങ്ങളെ കര്‍ശന വീട്ടുനിരീക്ഷണത്തിലാക്കുകയും ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധിക്കുകയും ചെയ്യും.

6.കോവിഡ് ലക്ഷണമില്ലാത്ത കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും വീട്ടില്‍ കഴിഞ്ഞുള്ള ചികിത്സ നിര്‍ദേശിക്കും. തീവ്രലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും.

കോവിഡ് നിയന്ത്രണ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു നാലരയ്ക്കു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി സര്‍വകക്ഷി യോഗം ചേരും. . നമുക്കു പരിചിതമല്ലാത്ത ഗുരുതര സാഹചര്യമാണിതെന്നും മറികടക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .ഇന്നലെ അറിയിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel