‘കൊവിഡ് ബാധിച്ചാല്‍ താന്‍ മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കും’; ബിജെപി ദേശീയ സെക്രട്ടറിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ പരാതിയുമായി തൃണമൂല്‍

വിവാദ പരാമര്‍ശവുമായി പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി നേതാവ് അനുപം ഹസ്ര. തനിക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടക്കുമെന്നാണ് അനുപം ഹസ്രയുടെ പ്രസ്ഥാവന. ബംഗാളില്‍ നിന്നുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറിയാണ് അനുപം ഹസ്ര.

അതേസമയം, ഹസ്രയുടെ പരാമര്‍ശത്തിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ റഫ്യൂജിസെല്‍ ആണ് അപകീര്‍ത്തികരമായ പ്രസ്താവനയ്‌ക്കെതിരെ കേസ് നല്‍കിയത്.

ഭരണഘടന ലംഘനം നടത്തിയെന്നും, പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഡാര്‍ജിലിങ് ജില്ലയിലെ സില്‍ഗുരി പൊലീസ് സ്റ്റേഷനിലാണ് പരാതി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഞായറാഴ്ചയാണ് ഭോല്‍പുരില്‍നിന്നുള്ള എംപി അനുപം മിശ്ര മമത ബാനര്‍ജിയെ അപമാനിച്ചത്. എന്നെങ്കിലുമൊരിക്കല്‍ എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ ഞാന്‍ മമത ബാനര്‍ജിക്കടുത്തെത്തി അവരെ കെട്ടിപ്പിടിക്കും.

അപ്പോഴേ അവര്‍ക്ക് കോവിഡ് ബാധിതരുടെയും മരിച്ചവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിഷമം മനസിലാകുകയുള്ളൂ. 2019ല്‍ ബിജെപിയില്‍ ചേര്‍ന്ന ഹസ്രയെ കഴിഞ്ഞ ദിവസം ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. രാഹുല്‍ സിന്‍ഹ തല്‍സ്ഥാനത്തുനിന്ന് മാറ്റിയായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News