കണ്ണൂരിൽ ബലമായി മദ്യം കഴിപ്പിച്ച്‌ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു

കണ്ണൂര്‍,ശ്രീകണ്ഠാപുരത്ത് ഇരുപത്തിരണ്ടു വയസുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു . സിയാദ്, അബൂബക്കര്‍, ബാഷ എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ മൂവര്‍ സംഘം തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സിയാദും അബൂബക്കറും ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് . പ്രതികള്‍ പെണ്‍കുട്ടിയെ വശീകരിച്ച് വിജനമായ പ്രദേശത്തെത്തിക്കുകയായിരുന്നു . ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.

പീഡിപ്പിച്ചതിന് ശേഷം പ്രതികളിലൊരാളായ സിയാദ് രാത്രി 9 മണിയോടെ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുമ്പോള്‍ എസ്‌ഐയും സംഘവും അന്വേഷണത്തിന് വീട്ടിലെത്തി പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തിയ സമയത്താണ് . സിയാദ് പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചത്. പെണ്‍കുട്ടിയുമായെത്തിയ ഇയാളെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ബലമായി മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News