കൊവിഡിന് ശേഷം ഓപ്പണ്‍ റെസ്റ്റോറന്റ്സ് സംസ്‌കാരം

കൊവിഡ് 19 മഹാമാരി ബാധിച്ചവരില്‍ എടുത്തു പറയേണ്ടവരാണ് തെരുവുകളില്‍ ചെറിയ ഹോട്ടലുകളും തട്ടുകടയും നടത്തിയവര്‍ . രോഗവ്യാപനം ഭയന്ന് മാസങ്ങളോളം ലോക് ഡൌണ്‍ ആയപ്പോള്‍ പലരും ദുരിതത്തില്‍ ആയിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോഴും അധികവും ഓണ്‍ലൈന്‍ വില്‍പനയാണ് നടന്നിരുന്നത് .ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാം എന്ന ഇളവ് വന്നിട്ട് അധിക കാലമായില്ല

പുതിയ മാതൃകകള്‍ പലതും നമ്മള്‍ കാണുന്നുണ്ട് .അതിലൊന്നാണ് ന്യൂയോര്‍ക്കിലെ ഓപ്പണ്‍ റെസ്റ്റോറന്റ് .ന്യൂയോര്‍ക്ക് നഗരം കൊവിഡിന് ശേഷം ഹോട്ടലുകളുടെ ഡൈനിംഗ് ഏരിയ മുഴുവനായി പുറത്തേക്ക് മാറ്റി സാമൂഹികാകലം പാലിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ മിക്കയിടങ്ങളും ഇത് കാണാം .

തെരുവുകളാണെങ്കില്‍ വാഹനങ്ങളെ പ്രവേശിപ്പിക്കാതെ പാര്‍ക്കിംഗിന് മറ്റു സ്ഥലം നല്‍കി ഡൈനിംഗ് ഏരിയയായി സ്ഥലം ക്രമീകരിച്ചിരിക്കുന്നു. തിരക്കുള്ളയിടങ്ങളാണെങ്കില്‍ ഡൈനിംഗ് ഏരിയകളെ പ്രത്യേകമായി പ്ലാസ്റ്റിക് ആവരണത്തിനകത്ത് ഒരുക്കിയെടുക്കുന്നു.’ഓപ്പണ്‍ റെസ്റ്റോറന്റ്സ്’ ന്യൂയോര്‍ക്കിന്റെ പതിവ് സംസ്‌കാരത്തിന്റെ ഭാഗമാണ് . എന്നാല്‍ ഇപ്പോള്‍ അത് വ്യാപകമായി . ഏവര്‍ക്കും അനുകരിക്കാവുന്ന മാതൃക ആണിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News