കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി; സംസ്ഥാനത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേർന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം തീരുമാനിച്ചത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി, ഈ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് സംസ്ഥാന സർക്കാർ കമ്മിഷനെ അറിയിച്ചിരുന്നു. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലും ഇക്കാര്യത്തിൽ ധാരണയായിരുന്നു.

അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾക്ക് കേവലം മൂന്നുമാസം മാത്രമേ പ്രവർത്തിക്കാൻ ലഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കേന്ദ്ര നിയമ മന്ത്രാലത്തിന്റെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെയും അഭിപ്രായം തേടിയ ശേഷമാണ് തെഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം.

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നത്. കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങളാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കമീഷനെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News