മെഹബൂബ മുഫ്തിയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്രസര്‍ക്കാറിനോട് മറുപടിയാവശ്യപ്പെട്ട് സുപ്രീംകോടതി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി തേടി സുപ്രീംകോടതി. തടവില്‍ പാര്‍പ്പിക്കുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം.

തടവില്‍ പാര്‍പ്പിക്കാന്‍ കഴിയുന്ന പരമാവധി കാലവധി, ഒരു വര്‍ഷത്തിന് മുകളില്‍ തടവ് നീട്ടാന്‍ കഴിയുമോ എന്നീ വിഷയങ്ങളിലും സര്‍ക്കാര്‍ മറുപടി നല്‍കണം.

ജസ്റ്റിസ് എസ്.കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. കേസ് ഒക്ടോബര്‍ പതിനഞ്ചിന് വീണ്ടും പരിഗണിക്കും. മെഹ്ബൂബ മുഫ്തിയെ ജയില്‍ മോചിതയാക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ഇല്‍ത്തിജ മുഫ്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശുക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരെയെല്ലാം തടവിലാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നേരത്തെ വീട്ടുതടങ്കലിലായിരുന്നു മെഹബൂബ മുഫ്തി വീട്ടുതടങ്കലിലായിരുന്നു. തുടര്‍ന്ന് മെഹബൂബ മുഫ്തി താമസിച്ചിരുന്ന വീട് ജയിലാക്കി മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News