വഞ്ചിയൂരില്‍ ബെഞ്ച് ക്ലാര്‍ക്കിനെ മര്‍ദ്ദിച്ച സംഭവം; കേസെടുക്കാന്‍ സിജെഎം കോടതി ഉത്തരവ്‌

വഞ്ചിയൂരിൽ ബെഞ്ച് ക്ലാർക്കിനെ അഭിഭാഷകർ മർദ്ദിച്ച സംഭവത്തിൽ കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടു.

വഞ്ചിയൂർ പോലീസിനാണ് കോടതി നിർദേശം നൽകിയത് .ജെഎഫ്‌സിഎം പതിനൊന്നിലെ ബെഞ്ച് ക്ലാർക്ക് നിർമ്മലാനന്ദനെ ആണ് ഇന്ന് രാവിലെ ഒരുപാറ്റം അഭിഭാഷകർ മർദ്ദിച്ചത്.

കേസ് ലിസ്റ്റ് ചെയ്യുന്നതിൻ്റെ തീയതിയെ ചൊല്ലി ഉണ്ടായ വാക്ക് തർക്കം ആണ് മർദ്ദനത്തിൽ കലാശിച്ചത്. കോടതി പിരിഞ്ഞ ഉടനെയായിരുന്നു മർദ്ദനം.

നിർമ്മാലാനന്ദൻ ഫോർട്ട് ആശുപത്രിയിൽ ചികിൽസ തേടി. നിർമ്മലാനന്ദനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൻ ജി ഓ യൂണിയൻ പ്രവർത്തകർ കോടതി വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News