കന്മദം’ സിനിമയിലെ മുത്തശ്ശി കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മുതിര്‍ന്ന അഭിനേത്രി ശാരദ നായർ (92) അന്തരിച്ചു. പല്ലില്ലാത്ത ആ മുത്തശ്ശിയെ കന്മദംകണ്ട ഒരാളും മറക്കാൻ വഴിയില്ല .ആദ്യം അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും മോഹന്‍ലാലിനൊപ്പമാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞതോടെ സമ്മതം മൂളുകയായിരുന്നു.ആ സമ്മതം വലിയൊരു പ്രേക്ഷക പ്രീതിക്ക് വഴി തെളിച്ചു .അത്രത്തോളം ആ ചിരിയും മുഖവും മനസ്സിൽ പതിഞ്ഞു പോയിരുന്നു .
മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനം ശാരദ നായരേ ഓർക്കാതെ പാടാൻ ആവില്ല .സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസാണ് കന്മദം സിനിമയിലെ മുത്തശ്ശി കഥാപാത്രത്തിനായി ശാരദ നായരെ കണ്ടെത്തിയത്.മോഹൻലാലിനേയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതദാസ് ചിത്രം കന്മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ജുവാര്യരുടെ മുത്തശ്ശിയായിട്ടായിരുന്നു കന്മദത്തിൽ ശാരദാമ്മ വേഷമിട്ടത്, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശിയെ കന്മദം കണ്ട ആർക്കും മറക്കാൻ സധിക്കില്ല.
കന്മദം കൂടാതെ ജയറാം, മോഹിനി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ‘പട്ടാഭിഷേകം’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.ശാരദ നായരുടെ മരണത്തില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അനുശോചനം രേഖപ്പെടുത്തി. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയായിരുന്നു.

Get real time update about this post categories directly on your device, subscribe now.