ആദ്യമായി സാരിയുടുത്ത ആർട്സ് ക്ലബ്ബ് സെക്രട്ടറി; ഓര്‍മ്മ പങ്കുവച്ച് റിമി ടോമി

കളിച്ചുനടക്കുന്ന പ്രായത്തില്‍ തന്നെ അമ്മയുടെ സാരി വാരിച്ചുറ്റി ചന്തം നോക്കുന്നവരാണ് പെണ്‍കുട്ടികള്‍. അമ്മയെപ്പോലെ വലിയ ആളാകാനുള്ള കുഞ്ഞുമനസ്സിലെ ആഗ്രഹമാണ് അത്തരത്തിലുള്ള മോഹങ്ങള്‍ക്ക് പിന്നില്‍. മുതിരുമ്പോള്‍ ഉടുപ്പും പാവാടയും ചുരിദാറും കടന്ന് ആദ്യമായി സാരിചുറ്റുമ്പോള്‍ മിക്കവാറും സ്ത്രീകള്‍ക്കും അതൊരു കൗതുകമുള്ള ഓര്‍മ്മയാണ്.

അത്തരത്തിലുള്ള ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് ഗായിക റിമി ടോമി. പാല അല്‍ഫോണ്‍സ കോളേജ് പഠനകാലത്ത് ആദ്യമായി സാരുയുടുത്തപ്പോഴുള്ള ഒരു ഓര്‍മ്മച്ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്.

”പാല അല്‍ഫോണ്‍സ കോളേജ്. ആദ്യമായി സാരി ഉടുത്തപ്പോള്‍ എടുത്ത പിക്ച്ചര്‍. ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓര്‍മകള്‍,” എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിനൊപ്പം റിമി കുറിക്കുന്നത്. ഫോട്ടോയില്‍ കൂടെയുള്ള കൂട്ടുകാരെയും റിമി പരിചയപ്പെടുത്തിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News