മഹാരാഷ്ട്രയിൽ കോംഗോ പനി; വാക്‌സിനില്ല,ജനങ്ങൾ ഭീതിയിൽ

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി കോംഗോ പനി പടരുന്നു. പാല്‍ഘര്‍ ജില്ലയിലാണ് രോഗം പടരാന്‍ സാധ്യതയെന്ന് ജില്ലാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൊവിഡ് 19 നെപോലെ ഫലപ്രദമായ വാക്‌സിന്‍ ലഭ്യമല്ലാത്ത രോഗം കൂടിയാണ് കോംഗോ പനി. മുന്‍കരുതലുകള്‍ സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും തന്നെയില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ചെള്ളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. കന്നുകാലികളിലും മറ്റും രോഗവാഹകരായ ചെള്ളുകള്‍ കാണപ്പെടുന്നുണ്ട്. ചെള്ളുകളിലൂടെ ഒരു മൃഗത്തില്‍ നിന്ന് മറ്റൊരു മൃഗത്തിലേക്ക് രോഗം പകരാം. അണുബാധയേറ്റ മൃഗങ്ങളുടെ ഇറച്ചിയിലൂടെ രോഗം മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്.

.

കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ 30 ശതമാനം രോഗികള്‍ക്ക് വരെ മരണം സംഭവിക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News