മൂന്നാര്‍ ചിത്തരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി മൂന്നാര്‍ ചിത്തരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച മദ്യം കഴിച്ചതോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഇവരില്‍ ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇടുക്കി വെള്ളത്തൂവലിൽ ഹോം സ്റ്റേ നടത്തുന്നവരാണ് ഇവരെന്നാണ് വിവരം. ചാരായത്തിൽ തേൻ കലര്‍ത്തി കഴിച്ചെന്നാണ് പറയുന്നത്. ഒപ്പം ആഹാരവും കഴിച്ചിരുന്നു. ഇതിൽ ഏതിൽ നിന്നാണ് വിഷബാധ ഉണ്ടായത് എന്തില്‍ നിന്നാണെന്ന്‌ വ്യക്തമായിട്ടില്ല. വെള്ളത്തൂവലിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News