തലച്ചോര്‍ തീനികളായ അമീബ, യു.എസില്‍ ആറു വയസ്സുകാരന്‍ മരിച്ചു;കനത്ത ജാഗ്രത

ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു.സെപ്റ്റംബര്‍ എട്ടിനാണ് ഈ കുട്ടി മരിച്ചത്. കുടിച്ച പൈപ്പില്‍ നിന്നുള്ള വെള്ളത്തില്‍ തലച്ചോര്‍ തീനികളായ അമീബകളെ കണ്ടെത്തിയിട്ടുണ്ട്.നൈഗ്ലീരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ ജീവികളെയാണ് കണ്ടെത്തിയത്. സാധാരണയായി ശുദ്ധ ജലത്തിലാണ് ഇവയെ കാണാറുള്ളത്. കുട്ടിയുടെ മരണകാരണം ഈ മാരക സൂക്ഷ്മ ജീവികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടെക്‌സസ് ഗവര്‍ണര്‍ ദുരന്ത പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനു മുൻപും മുപ്പത്തിനാല് പേര്‍ക്ക് ഈ സൂക്ഷ്മാണുക്കളില്‍ നിന്ന് രോഗം ബാധിച്ചിരുന്നു. ജലത്തില്‍ നിന്നും മൂക്കിലൂടെ തലച്ചോറിലേക്ക് കയറുകയും ഇതിന് പിന്നാലെ ശക്തമായ തലവേദന, ഹൈപ്പര്‍തേര്‍മിയ, ഛര്‍ദ്ദി തലകറക്കം, കടുത്ത ക്ഷീണം എന്നിവയ്ക്ക് കാരണമാവുന്നു. ഇവ ബാധിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ മരണം സംഭവിക്കാം.ടെക്സസിലെ പൊതുജല വിതരണം സംവിധാനത്തില്‍ നിന്നുമുള്ള ജലം തിളപ്പിച്ചതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ എന്ന് കർശന നിര്‍ദേശമുണ്ട്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here