‘പ്രിയപ്പെട്ടവളേ എന്നും സന്തോഷമായിരിക്കൂ’; ഖുശ്ബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍

നടി ഖുശ്ബുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍. ഖുശ്ബുവിന്റെ അമ്പതാം പിറന്നാള്‍ ദിനത്തിലാണ് പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് നടിമാരായ രാധിക ശരത് കുമാര്‍, ശ്വേത മേനോന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ ആശംസകള്‍ നേര്‍ന്നത്. താരത്തിന് ജന്മദിനാശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും .

View this post on Instagram

💖💖💖

A post shared by Shwetha Menon (@shwethamenonofficial) on

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഖുശ്ബു.

”ഏറ്റവും ശക്തമായ പിന്തുണ കൂടെയുണ്ടെങ്കില്‍, കഠിനമായ തീരുമാനങ്ങള്‍ വരെ എളുപ്പത്തില്‍ എടുക്കാം. ജീവിതം ഒരനുഗ്രഹമായി തീരുന്നു,” ഭര്‍ത്താവും സംവിധായകനുമായ സുന്ദറിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് അടുത്തിടെ ഖുശ്ബു കുറിച്ചതിങ്ങനെ.

വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവര്‍ ചെന്നൈയില്‍ സ്ഥിരതാമസമാണ്.
തമിഴ് ചിത്രങ്ങള്‍ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ്ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News