വിനയനെതിരെ ഫെഫ്ക:ഉണ്ണിക്കൃഷ്ണനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നടക്കാത്ത ആ ‘സുന്ദരസ്വപ്ന’വുമായി മുന്നോട്ട് പോകാം.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിനയന്‍ ബി ഉണ്ണികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു . സംഘടനയുടെ മാനം കെടുത്തിയതിന് ഉണ്ണികൃഷ്ണന്‍ രാജിവെക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെയാണ് ഫെഫ്ക പ്രസ്താവന ഇറക്കിയിരിക്കുന്നത്

പ്രസ്താവനയുടെ പൂര്‍ണരൂപം:
‘ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയെ ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തതാണ്. അദേഹം ആ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമല്ല; അത് തീരുമാനിക്കുന്നത് ഞങ്ങളാണ്; ഞങ്ങള്‍ മാത്രം. എന്തു വ്യാജപ്രചാരണം നടത്തിയും, ഏത് കുതന്ത്രമുപയോഗിച്ചും ശ്രീ. ഉണ്ണിക്കൃഷ്ണനെ ആ സ്ഥനത്ത് നിന്ന് മാറ്റുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇനിയും നടക്കാത്ത ആ ‘സുന്ദരസ്വപ്ന’വുമായി മുന്നോട്ട് പോകാം.

ഞങ്ങള്‍ ട്രേഡ്യൂണിയനുകള്‍, സിനിമകളില്‍ സഹകരിക്കുന്നത്, തികച്ചും സുതാര്യമായി, ഞങ്ങളുടെ സംഘടനാസംവിധാനങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചചെയ്ത് ഉറപ്പിച്ചിട്ടുള്ള പൊതുധാരണകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഏതെങ്കിലും ഒരു ചിത്രത്തില്‍ ഞങ്ങള്‍ സഹകരിക്കുന്നതിനെ, ഞങ്ങളുടെ ദൗര്‍ബ്ബല്യമായോ, പരാജയമായോ, പ്രായശ്ചിത്തമായോ ആരെങ്കിലും കണക്കാക്കിയാല്‍, അത് വങ്കത്തമാണ്.

ഫെഫ്ക അംഗസംഘടനകളുടെ സംയുക്ത പ്രസ്താവന
————————————–
ഫെഫ്‌കയുടെ ജനറൽ സെക്രട്ടറിയെ ഫെഫ്കയുടെ…

Posted by FEFKA Directors’ Union on Monday, September 28, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News