ഇന്ത്യയിൽ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഐസിഎംആർ മുന്നറിയിപ്പ് നൽകി. ചൈനയിൽ വ്യാപകമായി കണ്ടുവരുന്ന ക്യാറ്റ് ക്യു വൈറസിന്റെ സാന്നിധ്യമാണ് രാജ്യത്തു കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങാകിൽ നിന്നും ശേഖരിച്ച 883 സാമ്പിളുകളിൽ രണ്ടെണ്ണത്തിലാണ് പുതുയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
മനുഷ്യരിൽ പനി, മെനിഞ്ചൈറ്റിസ്, പിടിയാട്രിക് എൻസിഫൈലിറ്റിസ്, എന്നീ അസുഖങ്ങൾക് വൈറസ് കാരണമാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ വൈറസ് വ്യാപനം മനസിലാക്കാൻ കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്നും ഐസിഎംആർ വ്യക്തമാക്കി.ക്യൂലക്സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്.സി ക്യുവിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകൾ പന്നികളാണ്.
സിക്യുവി എന്ന ക്യാറ്റ് ക്യു വൈറസ് ചൈനയിലും വിയറ്റ്നാമിലും നിരവധിപേരിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ഈ വൈറസ് വ്യാപിയ്ക്കാൻ സാധ്യതയുണ്ടെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകിയിരുന്നു.ഐസിഎംആർ പഠനമനുസരിച്ച് കൊതുകുകളായ ഈഡിസ് ഈജിപ്റ്റി, സിഎക്സ്. ക്വിൻക്ഫാസിയാറ്റസ്, സിഎക്സ്. ട്രൈറ്റേനിയർഹിഞ്ചസ് എന്നിവ എളുപ്പത്തിൽ സി ക്യു വി വൈറസിന് കീഴ്പ്പെടും.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ട് എണ്ണത്തിൽ സി ക്യു വി ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തി.
Get real time update about this post categories directly on your device, subscribe now.