സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല:കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയിലെത്തി. എന്നാൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും.സംസ്ഥാനം ഗുരുതര സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.കോവിഡ് പ്രതിരോധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ഇന്നുചേർന്ന സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിൽ 7,354 പേർക്ക് ആണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് .6,364 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പ്രതിദിന കോവിഡ് വ്യാപനം 7,000 കടക്കുന്നത് മൂന്നാം തവണ. . ഇന്ന് മാത്രം 22 കോവിഡ് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 719 ആയി.

സംസ്ഥാനത്തെ രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണമെന്നും ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഐഎംഎ പറയുന്നു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി. 776 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here