സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ കേന്ദ്രം സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: എ വിജയരാഘവന്‍

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ എൽ.ഡി.എഫിൻ്റെ സമരങ്ങൾ മാറ്റിവച്ചതായി കൺവീനർ എ വിജയരാഘവൻ. കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് തീരുമാനിച്ച സമരങ്ങളാണ് ഇവയെങ്കിലും നിലവിലെ സാഹചര്യത്തിൽ സമരപരിപാടികൾ മാറ്റി വയ്ക്കുകയാണ്.സർക്കാരിൻ്റെ കൊവിഡ് പ്രതിരോധത്തിന് പൂർണ പിന്തുണ നൽകുമെന്നും എ വിജയരാഘവൻ പറഞ്ഞു.

കേന്ദ്ര സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്നും സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും എ വിജയരാഘവൻ പറഞ്ഞു.വികസനത്തെ നിശ്ചലമാകുന്നത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്.

ഇതിൽ എൽഡിഎഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും രക്ഷകരാണ് മോദിയും അമിത് ഷായുമെന്നും ഇതാണ് പാർലമെൻ്റിൽ കണ്ടതെന്നും എ വിജയരാഘവൻ പറഞ്ഞു.

എല്ലാ ഏജൻസികൾക്കും അന്വേഷണം നടത്താം. എന്നാൽ കേരളത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും
സിബിഐയെ കേരളത്തിൽ കയറൂരി വിടാൻ സാധിക്കില്ലെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയമായി നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സമ്പൂർണ ലോക്ഡൗൺ അല്ല കർശന നിയന്ത്രണമാണ് പ്രായോഗികമെന്നും സമൂഹം ജാഗ്രതയിലെക്ക് വരണമെന്നും എ വിജയരാഘവൻ പറഞ്ഞു.
സ്വർണക്കടത്തിൽ അന്വേഷണ ഏജൻസികൾക്ക് വേഗത പോരെന്നും കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനായുള്ള നിയമ നിർമാണം ഒന്നും നിലവിൽ സർക്കാർ ആലോചിക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫ് ദുർബലപ്പെടും ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനം ജോസ് കെ മാണി നിലപാട് വ്യക്തമാക്കട്ടെയെന്നും എ വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News