സിപി ജലീല്‍ വധം; മാധ്യമ വാർത്തകളിൽ വ്യക്തത വരുത്തി ക്രൈംബ്രാഞ്ച് ഐ ജി എസ്. ശ്രീജിത്ത്

മാവോയിസ്റ്റ് CP ജലീൽ വധവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ വ്യക്തത വരുത്തി ക്രൈംബ്രാഞ്ച് ഐ ജി എസ്. ശ്രീജിത്ത് കൈരളി ന്യൂസിനോട്. ജലീൽ പോലീസിന് നേരെ വെടിവെച്ചില്ല എന്നത് പുതിയ കാര്യം അല്ലെന്ന് ഐ ജി ശ്രീജിത്ത് .FIR – ലും , ജലീൽ വെടിവെച്ചു എന്ന് പോലീസ് അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ പോലീസിനെ നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചതായും, അതിന് തെളിവായി പോലീസിന്‍റെതല്ലാത്ത വെടിയുണ്ടകൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് കൈരളി ന്യൂസിനോട് പറഞ്ഞു.

വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് പോലീസുമായുളള വെടിവെയ്പ്പിനിടെ കൊലചെയ്യപ്പെട്ട മാവോവാദി നേതാവ് സിപി ജലീലിന്‍റെ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കൈരളി വാര്‍ത്ത സംഘം ഐജി എസ് .

ശ്രീജിത്തിനോട് പ്രതികരണം ആരാഞ്ഞത്. സിപി ജലീലിന്‍റെ കൈവശം ഉണ്ടായിരുന്ന തോക്കില്‍ നിന്ന് വെടി ഉതിര്‍ട്ടില്ലെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വിഷയങ്ങളിലാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി വ്യക്തത വരുത്തിയത്. ജലീൽ പോലീസിന് നേരെ വെടിവെച്ചില്ല എന്നത് പുതിയ കാര്യം അല്ലെന്നും FIR – ലും, ജലീൽ വെടിവെച്ചു എന്ന് പോലീസ് അവകാശപ്പെട്ടിട്ടില്ലെന്നും ശ്രീജിത്ത് കൈരളി ന്യൂസിനോട് പറഞ്ഞു

ജലീല്‍ റിസോര്‍ട്ട് ആക്രമിക്കാന്‍ എത്തിയെന്നതിന് തെളിവ് ആയി റിസപ്ക്ഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്. മറ്റൊരു മാവോയിസ്റ്റുമായി ആയുധം കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ് . ഒരേ ലക്ഷ്യത്തിന് വേണ്ടി എത്തിയവരാണ് ജലീലും സംഘാംഗങ്ങളും എന്നത് വ്യക്തമാണ് . നിയമവിരുദ്ധമായി സംഘംചേരുന്നതും ആയുധം കൈവശംവെച്ച് പോലീസിന് നേരെ ആക്രമണം നടത്തുന്നതും നിയമവിരുദ്ധമാണ്െന്നും ഐജി വ്യക്തമാക്കി

ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ് . അതിനിടയില്‍ ലഭിച്ച മജിസ്റ്റീരീയല്‍ അന്വേഷണ റിപ്പോര്‍ട്ടിലെ ഏതാനും ചിലഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കാനായിരുന്നു മാധ്യമശ്രമം. അതുവ‍ഴി വൈത്തിരിയിലേത് ഏറ്റുമുട്ടല്‍ കൊലപാതകം അല്ലെന്ന് സ്ഥാപിക്കാനായിരുന്നു ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം. അതിലാണ് ഐജി ശ്രീജിത്ത് പ്രതികരണവുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here