അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ അന്തരിച്ചു

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസബാഹ് അന്തരിച്ചു. 91 വയസായിരുന്നു.കുവൈത്ത് ടിവിയാണ് വിവരം പുറത്ത്വിട്ടത്. അമേരിക്കയിലെ ആശുപത്രിയില്‍വെച്ചാണ് മരണം.

ചികിത്സക്കായി ജൂലൈ 23നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. ജൂലായ് 18ന് കുവൈത്തിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.കുവൈത്തിന്റെ 15ാമത് അമീറായിരുന്നു ഷെയ്ഖ് സബാഹ്.രാജ്യത്തെ വികസനക്കുതിപ്പിലേക്ക് നയിച്ച അദ്ദേഹം മുന്‍ അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസബാഹിന്റെ മരണത്തെ തുടര്‍ന്ന് 2006 ജനുവരി 29നാണ് രാജ്യ ഭരണമേറ്റത്.

1929 ജൂണ്‍ 26നാണ് ജനനം. 2003 മുതല്‍ 2006 വരെ കുവൈത്ത് പ്രധാന മന്ത്രിയായിരുന്നു. 1963 മുതല്‍ 91 വരെയും 92 മുതല്‍ 2003 വരെയും 40 വര്‍ഷക്കാലം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി പദം അലങ്കരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശ മന്ത്രിയായിരുന്ന സ്ഥാനം അദ്ദേഹത്തിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറബ് ലോകത്തെ ഏറ്റവും മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയായയി വിലയിരുത്തപ്പെടുന്നു. കുവൈത്തിന്റെ നയതന്ത്ര നയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.ലോക തലത്തില്‍ സേവന മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ചതിന് ഐക്യരാഷ്ട്ര സഭ 2014ല്‍ മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നല്‍കി
അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 18ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News