തൃശൂരിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

സി പി ഐ എം മറ്റത്തൂർ ലോക്കൽ കമ്മറ്റി പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ബി ജെ പി യിലും കോൺഗ്രസിലും പ്രവർത്തിച്ചിരുന്ന നിരവധി പേർ ഇനി മുതൽ സി പി ഐ എമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.

വാസുപുരത്ത് നടന്ന ചടങ്ങിൽ സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഇവരെ രക്തഹാരമണിയിച്ച് പാർട്ടിയിലേക്ക് വരവേറ്റു. കൊടകര ഏരിയ കമ്മറ്റി അംഗം എം ആർ രഞ്ജിത് പരിപാടിയിൽ അദ്ധ്യക്ഷനായി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ, CPIM കൊടകര ഏരിയ കമ്മിറ്റി സെക്രട്ടറി ടി എ രാമകൃഷ്ണൻ,CPIM ജില്ലാ കമ്മറ്റി അംഗം പി കെ ശിവരാമൻ എന്നിവർ സംസാരിച്ചു. സി പി ഐ എം മറ്റത്തൂർ ലോക്കൽ സെക്രട്ടറി ടി എ ഉണ്ണികൃഷ്ണൻ സ്വാഗതവും ലോക്കൽ കമ്മറ്റി അംഗം എം എം ചന്ദ്രൻ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here