മാസ്കിനകത്ത് ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കോഴിക്കോട് വിമാനത്താവളത്തിൽ ഫെയ്സ് മാസ്കികത്ത് ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട്ടെ എയർ ഇന്റലിജൻസ് യൂനിറ്റാണ് ഒരു ഫെയ്സ്മാസ്കിനകത്ത് ഒളിച്ചു കടത്താൻ ശ്രമിച്ച 40 ഗ്രാം സ്വർണം പിടികൂടിയത്.

സ്വർണത്തിന് വിപണിയിൽ രണ്ടുലക്ഷം രൂപ വില വരും. കരിപ്പൂരിൽ ഇതാദ്യമായാണ് മാസ്കിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here