ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് സുരേഷ് റെയ്നയുടെ പേര് ഒഴിവാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ഇതോടെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി റെയ്ന കളിക്കില്ലെന്ന് ഉറപ്പായി.
ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമായി യുഎഇയിലെത്തിയ റെയ്ന തന്റെ കുടുംബാംഗങ്ങള്‍ക്ക് അപകടം പറ്റിയതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ മാസം പത്താന്‍കോട്ടെ വീട്ടില്‍ വച്ചായിരുന്നു റെയ്‌നയുടെ ബന്ധുക്കള്‍ക്ക് നേര്‍ക്ക് ആക്രമണമുണ്ടായത്.
റെയ്നയുടെ അമ്മാവന്‍ അശോക് കുമാര്‍ ആക്രമണത്തില്‍ പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകന്‍ കൗശല്‍ കുമാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയും മരിച്ചു. കുമാറിന്റെ ഭാര്യ ആശാ റാണി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
അപകടത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ റെയ്‌ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ വീണ്ടും ടീമിനൊപ്പം ചേരാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നുതന്നെ താരത്തിന്റെ പേര് നീക്കം ചെയ്തതായാണ് കാണുന്നത്. റെയ്നയെ ലഭ്യമല്ലാത്തതിനാലാണ് പേര് നീക്കം ചെയ്തതെന്നാണ് ടീം മാനേജ്മെന്റ് വിശദീകരണം. റെയ്ന തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരിന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് താരത്തിന്റെ അഭാവം.

Get real time update about this post categories directly on your device, subscribe now.