ഡല്‍ഹിയെ തോല്‍പ്പിച്ച് ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐ.പി.എല്‍ 13-ാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ഈ സീസണിലെ ഡല്‍ഹിയുടെ ആദ്യ തോല്‍വിയാണിത്. ബൗളര്‍മാരുടെ മികവിലാണ് ഹൈദരാബാദ് ആദ്യ വിജയം നേടിയത്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍ തുടങ്ങിയവരും മികവ് പുലര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News