ദീപിക കുരുക്കില്‍; മറുപടികള്‍ തൃപ്തികരമല്ലെന്ന് അന്വേഷണസംഘം

ബോളിവുഡ് മയക്കുമരുന്ന് കേസില്‍ ദീപിക പദുകോണിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് എന്‍സിബി.

ദീപിക നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് നടിയുടെ ഫോണില്‍ നിന്നുള്ള വിശദാംശങ്ങളുമായി ഒത്തുനോക്കി വിലയിരുത്തുമെന്ന് എന്‍സിബിയെ ഉദ്ധരിച്ചുള്ള ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലെ ചില പ്രത്യേക വാക്കുകള്‍ മുന്‍നിര്‍ത്തിയായിരുന്നു ദീപിക പദുകോണിനോടുള്ള എന്‍സിബിയുടെ ചോദ്യങ്ങള്‍. ചില വാക്കുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കോഡുകളായിരുന്നുവെന്നാണ് എന്‍സിബി സംശയിക്കുന്നത്.

ദീപിക, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവരുടെ മൊബൈലുകള്‍ അന്വേഷണസംഘം പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. വീണ്ടെടുത്ത 2017 ലെ വാട്ട്സ്ആപ്പ് സന്ദേശങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു മൊഴിയെടുപ്പ്. സെലിബ്രിറ്റി മാനേജര്‍ ജയ സാഹയുടെ ഫോണില്‍ നിന്നാണ് സന്ദേശങ്ങള്‍ തിരിച്ചെടുത്തത്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലാണ് അന്വഷണം. നടിമാരുടെ മൊഴികള്‍ വസ്തുതാപരമാണോയെന്ന് എന്‍സിബി ഒത്തുനോക്കി വിലയിരുത്തും. ശനിയാഴ്ചയായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News