ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി അല്‍പസമയത്തിനുള്ളില്‍; അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പ്രതികളായ കേസില്‍ വിധി പറയുക ലഖ്‌നൗവ് സിബിഐ കോടതി; സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം

ബാബ്റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചനക്കേസില്‍ ഇന്ന് വിധി പറയും.

ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍സിങ് തുടങ്ങിയവര്‍ പ്രതികളായ കേസില്‍ ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വര്‍ഷങ്ങളായി തുടരുന്ന കേസില്‍ ഈ മാസം 30നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കി. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് 2017ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്. മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു.

വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News