10 വയസിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതന്‍

ദില്ലി: ഇന്ത്യയില്‍ 10 വയസിനു മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ കൊവിഡ് ബാധിതനാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സിറോ സര്‍വേ.

ആഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട്.

ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ ചേരികളിലും ചേരികളില്ലാത്ത പ്രദേശങ്ങളിലും ഗ്രാമീണ മേഖലയെക്കാള്‍ കൂടുതല്‍ സാര്‍സ് കോവ്-2 വൈറസ് സാന്നിദ്ധ്യമുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നഗരത്തിലെ ചേരികളില്‍ 15.6 ശതമാനം വൈറസ് സാന്നിധ്യം കണ്ടപ്പോള്‍ ചേരിയല്ലാത്ത പ്രദേശങ്ങളില്‍ ഇത് 8.2 ശതമാനമായിരുന്നു. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 7.1 ശതമാനം പേര്‍ക്കു കൊവിഡ് വന്നതിന്റെ തെളിവും സിറോ സര്‍വേയില്‍ കണ്ടെത്തി.

രോഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യമായതിനാല്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മാസങ്ങളില്‍ ജനങ്ങള്‍ ധാരാളം ഒത്തുകൂടുന്ന ഉത്സവങ്ങളും മറ്റും നടക്കാനിടയുണ്ട്. ഉത്സവങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങളും മുന്‍കരുതലും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ഐ.സി.എം.ആര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News