പൊരുതാനുറച്ച് ഇന്ത്യന്‍ കര്‍ഷകര്‍ കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച്‌

മോഡി സർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷകസംഘടനകൾ നവംബർ 26നും 27നും ‘ഡൽഹി ചലോ’ മാർച്ച്‌ സംഘടിപ്പിക്കും. രണ്ടുദിവസം കർഷകർ രാജ്യതലസ്ഥാനത്തെ ഉപരോധത്തിൽ നിർത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർമാർച്ചിൽ പങ്കാളികളാകുമെന്ന്‌ കിസാൻ സംഘർഷ്‌ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കാർഷിക നിയമങ്ങളെ പിന്തുണയ്‌ക്കുന്ന ബിജെപി‌ക്കും സമാന നിലപാടുള്ള മറ്റ്‌ പാർടികൾക്കും സാമൂഹ്യബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ ഒക്ടോബർ രണ്ടിന്‌ കർഷകസംഘടനകൾ പ്രതിജ്‌ഞയെടുക്കും. ഒക്‌ടോബർ 14 ന്‌ രാജ്യവ്യാപകമായി ‘എംഎസ്‌പി അധികാർ ദിവസ്‌’ ആചരിക്കും. കിസാൻസഭയടക്കം 250 ഓളം കർഷക സംഘടനകൾ ഉൾപ്പെടുന്നതാണ്‌ കിസാൻ കോർഡിനേഷൻ കമ്മിറ്റി. ഒക്ടോബർ രണ്ടിന്‌ ‘കിസാൻ–- മസ്‌ദൂർ ബച്ചാവോ ദിവസ്‌’ ആചരിക്കുമെന്ന്‌ കോൺഗ്രസ്‌ പ്രഖ്യാപിച്ചു. യുപി, പഞ്ചാബ്‌, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്‌ചയും കർഷകർ ട്രെയിന്‍ തടഞ്ഞും റോഡുകൾ ഉപരോധിച്ചും പ്രതിഷേധിച്ചു.

പഞ്ചാബ്‌
പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബില്‍ അമൃത്‌സറിനടുത്ത്‌ ദേവിദാസ്‌പുരയിൽ കർഷകരുടെ ട്രെയിൻ തടയൽ സമരം ഏഴാം ദിനത്തിലേക്ക്. കറുത്തവസ്‌ത്രങ്ങളണിഞ്ഞാണ്‌പ്രതിഷേധം. പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ് 31 കർഷകസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി.

ഡൽഹി
രാജ്‌ഘട്ടിലും മറ്റുമായി കർഷകരുടെ സമരപരിപാടികൾ തുടരുന്നു. തിങ്കളാഴ്‌ച ഇന്ത്യാഗേറ്റിനു മുന്നിൽ ട്രാക്ടർ കത്തിച്ച സംഭവത്തിൽ പഞ്ചാബ്‌ യൂത്ത്‌കോൺഗ്രസ്‌ പ്രസിഡന്റടക്കം ചിലരെ അറസ്റ്റ്‌ ചെയ്‌തു.

ഉത്തർപ്രദേശ്‌
പഞ്ചാബിനും ഹരിയാനയ്‌ക്കുമൊപ്പം യുപിയിലും കർഷകസമരങ്ങൾ കരുത്താർജിച്ചു തുടങ്ങി.

തമിഴ്‌നാട്‌
കിസാൻസഭയുടെയും മറ്റും നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു. നിയമത്തിനെതിരായി കേരളം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും തമിഴ്‌നാട്‌ സർക്കാരും ആ മാർഗം പിന്തുടരണമെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഗുജറാത്ത്‌, ഗോവ, കർണാടകം, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലും കർഷകർ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News