സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു ഡോക്ടറുടെ ഇടറിയ ശബ്ദമാണിത്; കരച്ചിലിന്റെ വക്കിൽ ഡോ. അഷീൽ  

വീണ്ടും ഒരു ഡോക്ടറുടെ കൂടെ അഭ്യർത്ഥന കൂടി വൈറൽ ആകുന്നു . കൈരളി ടീ വിയുടെ ന്യൂസ് ആൻഡ് വ്യൂസിൽ ഇതിനു മുൻപ് വൈറൽ ആയതു ഡോ.മോഹൻ റോയിയുടെ അഭ്യർത്ഥന ആയിരുന്നുവെങ്കിൽ ഇന്ന് മലയാളികൾ ശ്രദ്ധയോടെ കേൾക്കുന്നത് ഡോ അഷീൽ ന്യുസ് ആൻഡ് വ്യൂസിൽ പറഞ്ഞ കാര്യങ്ങൾ ആണ് .ശബ്ദമിടറി വൈകാരികമായി സംസാരിച്ച ഡോ അഷീലിനെ ആർക്കും കേൾക്കാതെ പോകാനാകില്ല .
പന്ത്രണ്ടു ലക്ഷത്തിലധികം ആളുകളെ ക്വാറന്റൈനെ ചെയ്യുകയും ,188000 ആളുകളെ നമ്മൾ ചികില്സിച്ചപ്പോൾ വെറും .39 % മാത്രമാണ് മരണപ്പെട്ടത് .99 .1% ആളുകളെ രക്ഷിച്ച ഡിപ്പാർട്മെന്റാണ് കേരളത്തിലേത് എന്ന് ഡോ അഷീൽ പറയുന്നു .അതിൽ ചിലരെ രക്ഷിക്കാൻ 72 ദിവസങ്ങൾ ആണ് അധ്വാനിച്ചത്.
പാരിപ്പള്ളി ഗവണ്മെന്റ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടന്ന കോമയിലായിരുന്ന അദ്ദേഹത്തിന് വേണ്ടി 36  ലക്ഷം രൂപയാണ് സർക്കാർചെലവാക്കിയത് .ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറാപ്പിയിലൂടെ രോഗിയെ രക്ഷിച്ച സ്ഥലമാണ് മഞ്ചേരി മെഡിക്കൽ കോളേജ്  .മാധ്യമ പ്രവർത്തകർ കൊവിഡിൽ നിന്ന് മാറിപ്പോയപ്പോഴും ആരോഗ്യ പ്രവർത്തകർ അതെ ഉത്തരവാദിത്വത്തിൽ ,കൂടിയ ജോലിഭാരത്തിൽ തന്നെയാണ് ജോലിചെയ്തത് .ജീവൻ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ പോരാടുന്ന ആരോഗ്യപ്രവർത്തകരെ കുറിച്ച് അഷീൽ പറയുന്നത് ഏറ്റവും വ്യക്തതയോടെയാണ് .

ചെറിയ ചെറിയ  സംഭവങ്ങളിലൂടെ വലിയ കാര്യങ്ങൾ മറച്ചു വെക്കരുതെന്നും  അഷീൽ സൂചിപ്പിക്കുന്നുണ്ട് .ഇനി വരും ദിവസങ്ങളിൽ നമ്മൾ  ശ്രദ്ധിക്കേണ്ടത് പ്രായമുള്ള ആളുകളെയാണെന്നും എങ്ങനെയാണു അവരെ ശ്രദ്ധിക്കേണ്ടതെന്നും ഡോ അഷീൽ വിശദീകരിക്കുന്നുണ്ട്.
രാഷ്ട്രീയം മാറ്റിവെച്ച്   ഒരുമിച്ചു പോരാടണം എന്ന് പറയുമ്പോൾ അഷീലിന്റെ ശബ്ദമിടരുന്നത് കേൾക്കാം .സാമൂഹ്യ സുരക്ഷക്കായുള്ള ഒരു ഡോക്ടറുടെ ഇടറിയ ശബ്ദമാണിത് .ജീവന്റെ വിലയുള്ള ജാഗ്രത വേണം .എല്ലാവര്ക്കും മാസ്ക് വലിച്ചെറിയും എന്നൊരു രാഷ്ട്രീയക്കാരന്റെ വാക്കുകൾക്ക് മുൻപിൽ ഡോ മോഹൻ റോയ്  കൈകൂപ്പിക്കൊണ്ട് ദയവ്‌ ചെയ്ത് ആരും  മാസ്ക് വലിച്ചെറിയരുതേ എന്ന് ന്യൂസ് ആൻഡ് വ്യൂസ് ഇൽ ഇതിനു മുൻപ്   അഭ്യർത്ഥിച്ചത് മലയാളികൾ ഏറ്റെടുത്തിരുന്നു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News