യുപി കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് ബന്ധുക്കളെ പൂട്ടിയിട്ട്; അന്തിമോപചാരം പോലും അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ട്‌

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്കുട്ടിയുടെ മൃതദേഹം യുപി പൊലീസ്‌ രഹസ്യമായി സംസ്കരിച്ചതിൽ ദുരൂഹത.

പുലർച്ചെ 2.30ഓടെയാണ് പൊലീസ്‌ പെണ്കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. ബന്ധുക്കൾക്ക് അന്തിമോപചാരം അർപ്പിക്കാൻ പോലും അനുവദിച്ചില്ലെന്നും പരാതി ഉയരുന്നു.

അതേ സമയം പ്രതിഷേധം ശക്തമായതോടെ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.

ബന്ധുക്കള്‍ക്ക് അന്തിമോപചാരം പോലും അര്‍പ്പിക്കാന്‍ അനുവദിക്കാതെയാണ് പുലർച്ചെ 2.30ഓടെ പെണ്കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. കനത്ത പോലീസ് കാവലില്‍ പോലീസ് സൂപ്രണ്ട്, ജില്ലാ മജിസ്‌ട്രേറ്റ്, ജോയിന്റ് മജിസ്‌ട്രേറ്റ് എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ബന്ധുക്കളുടെ ആവശ്യത്തിന് വിരുദ്ധമായി വീട്ടുകാരെ ഉൾപ്പെടെ പൂട്ടിയിട്ട ശേഷമായിരുന്നു പോലീസ് മൃതദേഹം സംസ്‌കരിച്ചത്. പെണ്കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ പോലും
അനുവദിച്ചില്ലെന്നും സഹോദരന്‍ പ്രതികരിച്ചു.

പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. അതേ സമയം പെണ്കുട്ടിയുടെ മൃതദേഹം സംകരിച്ചതിൽ ദുരൂഹതയില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും, പ്രധാനമന്ത്രി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി അതിതിനാഥ് പറഞ്ഞു. ആരെ സംരക്ഷിക്കാനാണ് യുപി സർക്കാർ ശ്രമിക്കുന്നതെന്ന ചോദ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News