ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കമറുദ്ദീന്റെ വാദം തെറ്റ്; ബാധ്യതകള്‍ കൊടുത്തുതീര്‍ക്കാനുള്ള ആസ്തി കമ്പനിക്കില്ലെന്ന് ലീഗ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

എം സി കമറുദ്ദിന്‍ എം എല്‍ എ ക്കെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് പരാതിയില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് കമ്പനിക്ക് ആസ്തിയേക്കാള്‍ ബാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി സൂചന.

കമ്പനി ഭാരവാഹികള്‍, പ്രധാന ചുമതലക്കാരായ മുന്‍ ജീവനക്കാര്‍ എന്നിവര്‍ കൂടി ബാധ്യത ഏറ്റെടുക്കാതെ പ്രശ്‌ന പരിഹാരമാകില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.

കമറുദ്ദീന്‍ അവകാശപ്പെട്ടതു പോലെ നിക്ഷേപം കൊടുത്തു തീര്‍ക്കാന്‍ കമ്പനിക്ക് സ്വന്തം ആസ്തികളില്ലെന്നും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇനി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമാണൊണ്് കല്ലട്രയുടെ റിപ്പോര്‍ട്ട്.

ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ എംസി കമറുദ്ദീന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ വ്യാപകമായ തട്ടിപ്പാണ് നടത്തിയത്. ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും.

ഇല്ലാത്ത കമ്പനിയുടെ വ്യാജരേഖകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് നിക്ഷേപം സ്വീകരിച്ചു എന്ന വാര്‍ത്തകളൊക്കെ വന്നതിന് പിന്നാലെ എംസി കമറുദ്ദീന്‍ ജ്വല്ലറി തുടങ്ങിയത് പോലും കൊള്ളമുതലുപയോഗിച്ചാണെന്നും അനുഭവസ്ഥര്‍ പരാതിയുമായി രംഗത്തെത്തി. എന്നാലും അപ്പോഴും കമറുദ്ദീനെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here