ബാബ്റി മസ്ജിദ് തകര്‍ത്ത കേസ്: ലഖ്‌നൗ സിബിഐ കോടതി വിധി പ്രസ്താവം തുടരുന്നു; വായിക്കുന്നത് 2000 പേജുള്ള വിധിന്യായം; അയോധ്യയില്‍ നിരോധനജ്ഞ

ബാബ്റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പറയുന്നു. 2000 പേജുള്ള വിധിന്യായമാണ് ജഡ്ജി എസ് കെ യാദവ് വായിക്കുന്നത്.

വിധിക്ക് മുന്നോടിയായി അയോധ്യയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി അടക്കം 32 പേരാണ് കേസിലെ പ്രതികള്‍. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാല്‍ ദാസ് തുടങ്ങി ആറു പ്രതികള്‍ക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹാജരായത്. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി.

മൊത്തം 48 പ്രതികളില്‍ 16 പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു.

ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിന് എതിരായ പ്രസ്താവനകള്‍ നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. വര്‍ഷങ്ങളായി തുടരുന്ന കേസില്‍ ഈ മാസം 30നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് 2017ല്‍ സുപ്രീംകോടതി ഉത്തരവുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News