ഈ പ്രിയപ്പെട്ട മനുഷ്യന്റെ മനോഹരമായ ഒരു ഭാഗത്തെ എന്റെ ഉള്ളില്‍ വഹിക്കാനായത് ഭാഗ്യമാണ്

നടിയും അവതാരകയുമായ പേളി മാണിക്കും ഭര്‍ത്താവും നടനുമായ ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുണ്ട് .പേളിയും ശ്രീനിഷും പങ്കുവെക്കുന്ന ചിത്രങ്ങള്‍ പലതും വൈറലുമാണ് അടുത്തിടെയാണ് അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തുന്നു എന്ന സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചത്. താരങ്ങള്‍ അടക്കം നിരവധി പേര്‍ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് കിട്ടിയത് .രസകരമായ കമന്റുകളായി ചിത്രങ്ങള്‍ ആഘോഷിക്കപ്പെട്ടു .വീണ്ടും ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീനിഷും പേളിയും.

ചിത്രങ്ങള്‍ക്കൊപ്പം ശ്രീനിയെ കുറിച്ചൊരു കുറിപ്പും പേളി പങ്കുവയ്ക്കുന്നുണ്ട്.

”എല്ലായ്പ്പോഴും ഞാന്‍ ഈ കൈകളില്‍ സുരക്ഷിതയാണ്. അവന്‍ എന്നെ ഒരു കൊച്ചുകുഞ്ഞിനെ പ്പോലെ നോക്കുന്നു , ഞാന്‍ എപ്പോഴും സന്തോഷത്തോടെ ആണോ എന്ന് ഉറപ്പാക്കുന്നു. നെഗറ്റീവ് ആയ ഒന്നും സിനിമകളോ വാര്‍ത്തകളോ പോലും കാണാന്‍ എന്നെ അനുവദിക്കുന്നില്ല. ഞങ്ങളുടെ ആദ്യത്തെ സ്‌കാനില്‍ സന്തോഷത്തോടെ കണ്ണുനീര്‍ പൊഴിച്ചത് അവനായിരുന്നു. നൂറാമത്തെ തവണ ‘അനിയത്തിപ്രാവ്’ കണ്ട് ഞാന്‍ കരയുമ്പോഴും അവനെനിക്ക് കണ്ണുനീര്‍ തുടക്കാന്‍ ടിഷ്യു എടുത്തുതരുന്നു. കൃത്യസമയത്ത് മരുന്ന് കഴിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നു .. ഉറക്കത്തിന് കൂട്ടിരിക്കുന്നു .. വാവയുമായി രഹസ്യ സംഭാഷണങ്ങള്‍ നടത്തുന്നു … രാത്രിയില്‍ ഞാന്‍ പാല്‍ കുടിക്കുന്നുവെന്ന് ഉറപ്പാക്കുന്നു, വൈകുന്നേരങ്ങളില്‍ എന്നോടൊപ്പം നടക്കുന്നു.. ഉറങ്ങാനാവാതെ ഇരിക്കുമ്പോള്‍ എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ പ്ലേ ചെയ്യുന്നു … എല്ലാ രാത്രിയിലും എന്റെ വയറില്‍ മോയ്സ്ചറൈസര്‍ ക്രീം പുരട്ടുന്നു. എന്റെ എല്ലാ തമാശകള്‍ക്കും അദ്ദേഹം ചിരിക്കുന്നു … ഞാനെത്ര സുന്ദരിയാണെന്ന് എന്നെ ഓര്‍മ്മപ്പെടുത്തുന്നു … എനിക്ക് വേണ്ടത് കഴിക്കാന്‍ എന്നെ അനുവദിക്കുന്നു … എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ അവന്‍ എപ്പോഴും എന്നോട് പറയുന്നു …ഇനിയുമുണ്ട് കുറെ കാര്യങ്ങള്‍ ….

മുഴുവന്‍ ഹൃദയത്തോടെ ഞാനവനെ സ്‌നേഹിക്കുന്നു. ഈ പ്രിയപ്പെട്ട മനുഷ്യന്റെ മനോഹരമായ ഒരു ഭാഗത്തെ എന്റെ ഉള്ളില്‍ വഹിക്കാനായത് ഭാഗ്യമാണ്. ഞാന്‍ അവനെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നു, ലവ് യു ശ്രീനി.’

ALWAYS safe in his Arms 🌸🧿 He takes care of me like a baby and he is always making sure I’m happy. He doesn’t let me…

Posted by Pearle Maaney on Tuesday, 29 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News