അനിയത്തികുട്ടി ഹൻസികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് അഹാന

ഇന്‍സ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം ഒരുപാട് ഫോളോവേഴ്‌സ് ഉള്ള യു വനടിയാണ് അഹാനകൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് .സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ പലതും വൈറല്‍ ആയിരുന്നു .അനിയത്തികുട്ടി ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് അഹാന പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ? ശ്രദ്ധ കവരുന്നത്. ഇന്ന് ഹന്‍സികയുടെ 15-ാം ജന്മദിനമാണ്.

എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്ക് ഇന്ന് 15 വയസ്സ് തികയുന്നു. നീ ജനിക്കുന്നതിനും മുന്‍പ് തന്നെ, എല്ലാ രാത്രിയും ഞാന്‍ നിന്നോട് ഗുഡ്‌നൈറ്റ് പറയുമായിരുന്നു. നിന്റെ സാന്നിധ്യം അനുഭവിക്കുന്നതു പോലും അത്രമാത്രം ആവേശഭരിതരായിരുന്നു. നീ ജനിച്ച ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. ആ ദിവസം എനിക്ക് തോന്നിയ ആവേശത്തെ മറികടക്കാന്‍ മറ്റൊന്നിനും കഴിയുമെന്ന് കരുതുന്നില്ല,” അഹാന കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News