വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റോയിട്ടേഴ്സ് അഭിമുഖത്തില്‍ പരസ്പരം ഏറ്റുമുട്ടി മുഖ്യ സ്ഥാനാര്‍ഥികള്‍.
നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനുമാണ് നേര്‍ക്കുനേര്‍ സംവദിച്ചത്.
കൊവിഡ് പ്രതിരോധത്തിനു ട്രംപ് ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ലെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരിയുടെ ആരംഭത്തില്‍ തന്നെ വരാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് ലഭിച്ചതാണ്. എന്നാല്‍, വൈറസിനെ നേരിടാന്‍ ക്രിയാത്മകമായി ട്രംപ് ഒന്നും ചെയ്തിട്ടില്ലെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണെന്നും ബൈഡന്‍ പറഞ്ഞു.
സംവാദത്തിലുടനീളം ട്രംപ് നുണകളാണ് പറഞ്ഞതെന്നും ബൈഡന്‍ പരിഹസിച്ചു. ട്രംപ് ഒരു നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ബൈഡന്‍ പറഞ്ഞു.
ബൈഡന്‍ ആയിരുന്നു ഈ സമയത്ത് രാജ്യം ഭരിക്കുന്നതെങ്കില്‍ മരണസംഖ്യ ഇപ്പോഴത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ സാധാരണ നിലയിലേക്ക് കൊണ്ടുവന്നതും മെച്ചപ്പെട്ട രീതിയിലേക്ക് എത്തിച്ചതും താനാണെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയില്‍ താന്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നും ട്രംപ് അവകാശപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.