പിഎംഎവൈ-ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ച ഗുണഭോക്താക്കളെ കോൺഗ്രസ് നേതാവ് വഞ്ചിച്ചതായി പരാതി

പാലക്കാട് ചെർപ്പുളശ്ശേരിയിൽ പിഎംഎവൈ-ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ച ഗുണഭോക്താക്കളെ കോൺഗ്രസ് നേതാവ് വഞ്ചിച്ചതായി പരാതി.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി കരാർ ഏറ്റെടുത്ത് മുഴുവൻ തുകയും കൈപ്പറ്റിയെങ്കിലും വീട് നിർമാണം പൂർത്തിയാക്കിയില്ല. കാറൽമണ്ണ കളത്തുകുണ്ട് നാല് സെൻ്റ് കോളനിയിലെ 33 കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. വിജിലൻസ് അന്വേഷിക്കണമെന്ന് പി കെ ശശി എം എൽ എ

ചെർപ്പുളശ്ശേരി കാറൽമണ്ണ കളത്തുകുണ്ട് നാല് സെൻ്റ് കോളനിയിൽ 33 ഭവന രഹിതർക്കാണ് പി എം എ വൈ – ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ അക്ബർ അലി നിർമാണ കരാർ ഏറ്റെടുത്തു. വീടിൻ്റെ മുഴുവൻ പണിയും പൂർത്തിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം.

എന്നാൽ ഗുണഭോക്താക്കളിൽ നിന്ന് ലഭിച്ച പണം മുഴുവൻ കരാറുകാരൻ കൈപ്പറ്റിയെങ്കിലും വീട് നിർമാണം പൂർത്തിയാക്കിയില്ല. വൈദ്യുതീകരണവും , ശൗചാലയ നിർമ്മാണം ഉൾപ്പെടെ ഭൂരിഭാഗം ജോലികളും അവശേഷിക്കുന്നുണ്ട്.

തുടർ നിർമാണം പൂർത്തിയാക്കണമെങ്കിൽ കൂടുതൽ പണം വേണമെന്നാണ് കോൺഗ്രസ് നേതാവായ ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതീകരണ പ്രവൃത്തികൾക്കുൾപ്പെടെ പലരിൽ നിന്നും ഇങ്ങനെ പണം കൈപ്പറ്റിയതായും പരാതിയുണ്ട്.

വൈദ്യുതീകരണം പൂർത്തിയാക്കിയ വീടുകളിൽ നിന്ന് കൂടുതൽ പണം നൽകാത്തതിൻ്റെ പേരിൽ പിന്നീട് ഉപകരണങ്ങൾ അഴിച്ചെടുത്ത് കൊണ്ടു പോയതായും പരാതിയുണ്ട്.

നിർമ്മാണം പൂർത്തിയാവുന്നതിന് മുമ്പ് തന്നെ വീട് നിർമാണം പൂർത്തിയാക്കിയതായി റിപ്പോർട്ട് നൽകിയാണ് ക്രമക്കേട് നടത്തിയത്.

ഓരോ ഘട്ടത്തിലെ നിർമാണ പുരോഗതിയും വിലയിരുത്തി ഘട്ടം ഘട്ടമായാണ് പണം കൈമാറേണ്ടത്. ഇവിടെ മാനദണ്ഡങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. വലിയ അഴിമതിയാണ് നടന്നതെന്നും വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും വീടുകൾ സന്ദർശിച്ച പി കെ ശശി എം എൽ എ പറഞ്ഞു

യുഡിഎഫ് നഗരസഭാ ഭരണ സമിതിയുടെയും ചില ഉദ്യോഗസ്ഥരുടെയുമെല്ലാം ഒത്താശയോടെയാണ് ഭവനരഹിതർക്ക് വീട് നൽകുന്ന പദ്ധതിയിൽ ഗുരുതരമായ ക്രമക്കേട് നടത്തിയതെന്നാണ് വ്യക്തമാവുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News