ബാബറി മസ്ജിദ് സ്വയം തകര്‍ന്ന് വീണതോ?; വിധി അപമാനകരം: യെച്ചൂരി

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് സിബിഐ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.

മസ്ജിദ് തകര്‍ത്തത് കുറ്റകരമാണെന്ന് നേരത്തെ കോടതി കണ്ടെത്തിയതാണെന്നും എന്നിട്ടും ഇത്തരത്തിലൊരു വിധി പ്രസ്ഥാവത്തിലൂടെ ബാബറി മസ്ജിദ് സ്വയം തകര്‍ന്ന് വീണതാണെന്നാണോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി.

വിധിവന്ന ശേഷം ട്വിറ്ററിലൂടെയാണ് യെച്ചൂരി പ്രതികരിച്ചത്. ബാബറി മസ്ജിദ് തകര്‍ത്തതിന് തെളിവുകളില്ലെന്ന് കണ്ടെത്തി കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

മാത്രമല്ല പ്രതിചേര്‍ക്കപ്പെട്ടവര്‍ സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. വിധി രാജ്യത്തിന് അപമാനകരമാണെന്നും യെച്ചൂരി ട്വിറ്റര്‍ ഹാന്റിലില്‍ പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here