ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്; ഏഴുമാസങ്ങള്‍ക്കു ശേഷമുള്ള വിമാനയാത്രയുടെ അനുഭവം പങ്കുവച്ച് മീന

ഏഴുമാസങ്ങള്‍ക്കു ശേഷമുള്ള ഒരു വിമാനയാത്രയുടെ അനുഭവം പങ്കുവച്ച് നടി മീന.
പി.പി.ഇ. കിറ്റ് അണിഞ്ഞുള്ള ചിത്രങ്ങളും മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

മീന പറയുന്നു: ”ബഹിരാകാശത്തേക്കുള്ള യാത്ര പോലെ തോന്നുമെങ്കിലും ഒരു യുദ്ധത്തിനു പോവുന്ന അനുഭവമാണ്. ഏഴുമാസങ്ങള്‍ക്ക് ശേഷം യാത്ര ചെയ്യുന്നു. ശാന്തവും വിജനവുമായ എയര്‍പോര്‍ട്ട് കണ്ട് ആശ്ചര്യം തോന്നി.

പലരും എന്നെ പോലെ പിപി ഡ്രസ്സ് ധരിച്ചിട്ടില്ലെന്ന് കണ്ട് അതിശയവും. ഇതാണ് ധരിക്കാന്‍ ഏറ്റവും അസുഖകരമായ വസ്ത്രമെന്ന് ഞാന്‍ പറയും. കാലാവസ്ഥ തണുത്തതാണെങ്കില്‍ കൂടി ഇതിനകത്ത് നമ്മള്‍ വിയര്‍ക്കും. നിങ്ങളുടെ മുഖം തുടയ്ക്കാന്‍ കഴിയില്ല, ഗ്ലൗസ് കൂടി അണിയുമ്പോള്‍ പ്രത്യേകിച്ചും.

രാവും പകലും ഇതിനകത്ത് ജീവിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വളരെയധികം അസ്വസ്ഥതകള്‍ക്കിടയിലും അവര്‍ നമ്മുടെ വേദനകള്‍ മനസ്സിലാക്കുകയും നമ്മളെ പരിപാലിക്കുകയും ചെയ്യുന്നു. അവരോടുള്ള എന്റെ ബഹുമാനം കൂടിയിരിക്കുന്നു. സഹജീവികളോടുള്ള നിങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് നന്ദി.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News