‘അവിടെ പള്ളി ഉണ്ടായിട്ടേയില്ല. പുതിയ ഇന്ത്യയിലെ നീതി’; ബാബറി മസ്ജിദ് വിധിയില്‍ പ്രതികരണവുമായി പ്രശാന്ത് ഭൂഷണ്‍

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പതിറ്റാണ്ടുകളുടെ നിയമ പോരാട്ടത്തിനൊടുവില്‍ വന്ന വിധിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്.

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

” അവിടെ പള്ളി ഉണ്ടായിട്ടേയില്ല. പുതിയ ഇന്ത്യയിലെ നീതി”, അദ്ദേഹം ട്വിറ്ററില്‍ എഴുതി.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെയെല്ലാം വെറുതെ വിട്ട കോടതി ഗൂഢാലോചനയ്ക്കും തെളിവില്ലെന്നാണ് നിരീക്ഷിച്ചത്.

വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ പ്രതികള്‍ക്ക് മേല്‍ചാര്‍ത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച കോടതി

മുരളി മനോഹര്‍ ജോഷിയും എല്‍കെ അധ്വാനിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചതെന്നും നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News