മഞ്ചേശ്വരം എംഎല്‍എ എംസി കറമുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് നിയമസഭാ സമിതി അന്വേഷിച്ചേക്കും

വഞ്ചന കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എംസി കറമുദ്ദീനെതിരായ തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിച്ചേക്കും. തൃക്കരിപ്പൂര്‍ എംഎല്‍എ രാജഗോപാല്‍ നല്‍കിയ പരാതി സ്പീക്കല്‍ എത്തിക്സ് കമ്മറ്റിക്ക് കൈമാറി.

    സാമ്പത്തിക തട്ടിപ്പ് കേസിലും വഖഫ് ഭൂമി തട്ടിപ്പ് കേസിലും ആരോപണവിധേയനായ എംസി കമറുദീനെതിരെ അന്വേഷണം ആ‍വശ്യപ്പെട്ട് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ നല്‍കിയ പരാതിയാണ് സ്പീക്കര്‍ നിയമസഭാസമിതിക്ക് കൈമാറിയത്. എ പ്രദീപ്കുമാര്‍ അധ്യക്ഷനായ എത്തിക്സ് ആന്‍റ് പ്രിവിലേജ് കമ്മറ്റിക്കാണ് പാരാതി കൈമാറിയത്.

    കമറുദീന്‍റെ ഉടമസ്ഥതയിലുളള ഫാഷന്‍ ഗോള്‍ഡ് എന്ന ജൂവലറി നിക്ഷേപകരെ വഞ്ചിട്ട് 132 കോടി രൂപ തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. തൃക്കരിപ്പൂര്‍ എഡിക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജാമിയാ സഅദിയ ഇസ്ളാമിയ അഗതി മന്ദിരത്തിന് കീ‍ഴിലെ ജംസ് സ്കൂളിന്‍റെ വഖഫ് ഭൂമി കൃതൃമ രേഖയുണ്ടാക്കി തട്ടിയെടുത്തതായിയും അത് എംഎല്‍എ കൈവശപ്പെടുത്തിയതായും, പിടിക്കപ്പെട്ടപ്പോള്‍ ക‍ളവ് മുതല്‍ തിരിച്ചേല്‍പ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.

    എംഎല്‍എയുടെ നടപടി ധാര്‍മ്മിത മുല്യങ്ങള്‍ക്ക് നിരക്കാത്തതാണ് . ഇതില്‍ എംഎല്‍എ എന്ന നിലയില്‍ കടുത്ത പെരുമാറ്റചട്ട ലംഘനം ഉളലതായും ആണ് പരാതിയുടെ സംക്ഷിപ്തം. പരാതി ലഭിച്ച സ്പീക്കര്‍ അത് എത്തിക്സ് കമ്മറ്റിക്ക് കൈമാറിയുണ്ട്. പരാതിയില്‍ മേല്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമോ എന്ന് സഭാ സമിതി പിന്നീട് തീരുമാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here